അലയമണ്‍ ഗ്രാമപഞ്ചായത്തിൽ തിരികെ സ്കൂളിലേക്ക് പദ്ധതിക്ക് സമാപനം
1375622
Monday, December 4, 2023 12:23 AM IST
അഞ്ചൽ: കൊല്ലം ജില്ലയില്‍ ആദ്യമായി തിരികെ സ്കൂളിലേക്ക് എന്ന സര്‍ക്കാര്‍ ആഹ്വാനംചെയ്ത പദ്ധതി പൂര്‍ത്തിയാക്കി എന്ന നേട്ടം അലയമണ്‍ പഞ്ചായത്തിന്.
അസുഖബാധിതരും സ്ഥലത്ത് ഇല്ലാത്തവരും ഒഴികെയുള്ള മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും തിരികെ സ്കൂളിലേക്ക് എത്തിച്ചാണ് അലയമണ്‍ പഞ്ചായത്ത് നേട്ടം കൈവരിച്ചത്. നൂറുകണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയോടെയാണ് പരിപാടികള്‍ക്ക് സമാപനം കുറിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പ്രമോധ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് അസീന മനാഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ വിമല്‍ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം മനീഷ്, കുടുംബശ്രീ സിഡിഎസ് ചെയര്പേഴ്സന് സുജ തുടങ്ങി ജനപ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യോഗാനന്തരം കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികളും നടന്നു.