കിഴക്കേക്കര സെന്റ് മേരീസ് എച്ച്എസ്എസിൽ സ്കൗട്ട് ക്യാമ്പ്
1375620
Monday, December 4, 2023 12:23 AM IST
കൊട്ടാരക്കര : കിഴക്കേക്കര സെന്റ് മേരീസ് എച്ച്എസ്എസ് സ്കൗട്ടിന്റെ ക്യാമ്പ് മേലില ഗ്രാമ പഞ്ചായത്ത് മെമ്പർ എബ്രഹാം അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. റോയ് ജോർജ് വയലിറക്കത്ത് അധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപകൻ റോയ് കെ.ജോർജ് , സ്കൗട്ട് അഡൽറ്റ് ലീഡർ ട്രെയ്നർ രഞ്ജിത് ബാബു, സ്റ്റാഫ് സെക്രട്ടറി ജോമി റ്റി.റ്റി സ്കൗട്ട് മാസ്റ്റർ സന്തോഷ്. ജെ, കോശി കെ ബാബു, സാജൻ കെ ഫെർണാണ്ട്സ്, അബിൻ ജെ കളീലഴികം തുടങ്ങിയവർ പ്രസംഗിച്ചു.