കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബിനു മികച്ച നേട്ടം
1375422
Sunday, December 3, 2023 4:45 AM IST
കൊല്ലം: കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 31 മെഡലുകൾ നേടി കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബ് മികച്ച നേട്ടം കരസ്ഥമാക്കി.
കൊല്ലത്തു നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ്, സ്കൂൾ ഗെയിംസ് ജില്ലാ, സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻ ഷിപ്പ്, പാലക്കാടും തിരുവനന്തപുരത്തും നടന്ന സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻ ഷിപ്പ് എന്നിവയിലാണ് ക്ലബ്ബ് അംഗങ്ങൾ തിളക്കമാർന്ന വിജയം നേടിയത്. ക്വാഡ്, ഇൻലൈൻ സ്പീഡ് സ്കേറ്റിങ്, റോളർ സ്കൂട്ടർ എന്നിവയിലാണ് ക്ലബ് അംഗങ്ങൾ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടിയത്.
ക്ലബ് അംഗങ്ങളായ രോഹിത് ശിവകുമാർ, എസ്.ഗൗതം കൃഷ്ണ, ഡി. കാർത്തിക്, നവനീത് സിനി ജോർജ്, എ.ആദിത്യൻ, ലക്ഷ്മി എസ്.ദത്ത്, ആർ.എസ്. അദ്വൈത് രാജ്, എച്ച്.അർജുൻ കൃഷ്ണ, ജി.ഗൗതം, ദുർഗ സജേഷ്, അൻസിലീന പി.സാബു, റയാൻ ഷിബിൻ എന്നിവർ മെഡലുകൾ നേടി.
സംസ്ഥാന അമ്പയർ പി.ആർ.ബാലഗോപാലായിരുന്നു ക്ലബിന്റെ മുഖ്യ പരിശീലകൻ. സംസ്ഥാന ക്യാമ്പിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേർ ചണ്ടീഗഢിൽ 12 മുതൽ നടക്കുന്ന ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടിയതായി ക്ലബ് സെക്രട്ടറി അറിയിച്ചു.