കുണ്ടറ പള്ളിമുക്കിൽ വഴിയിട വിശ്രമ കേന്ദ്രം ഉദ്ഘാടനംചെയ്തു
1375421
Sunday, December 3, 2023 4:45 AM IST
കുണ്ടറ : കുണ്ടറ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിമുക്ക് റെയിൽവേ ഗേറ്റിനു സമീപം നിർമിച്ച വഴിയിട വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്ത് അംഗം സി. ബാൾഡ്വിൻ ഉദ്ഘാടനം ചെയ്തു.
കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശ്യാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള, കുണ്ടറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിനോദ്,വാർഡ് അംഗങ്ങളായ മുക്കൂട് രഘു,കെ.ദേവദാസൻ, സദാശിവൻ, ജിജു തോമസ്, ബിനു,അസിസ്റ്റന്റ് സെക്രട്ടറി ഷൈനി എന്നിവർ പ്രസംഗിച്ചു