ബോ ധവത്കരണ ക്ലാസും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും
1375420
Sunday, December 3, 2023 4:45 AM IST
കൊല്ലം :തെരഞ്ഞെടുപ്പ് കമ്മിഷന്റെ ‘സ്വീപ്’ (സിസ്റ്റമറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്റ് വോട്ടര്‍ പാര്‍ട്ടിസിപേഷന്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അച്ചന്‍കോവില്‍ ഗിരിവര്‍ഗ കോളനിനിവാസികള്‍ക്ക് പ്രീമേട്രിക് ഹോസ്റ്റലില്‍ ബോധവത്കരണ ക്ലാസും വോട്ടര്‍ പട്ടികയില്‍ പേര്ചേര്ക്കലും നടത്തി. 18 വയസ് പൂര്‍ത്തിയായ 30 കോളനിനിവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു. ഇ-എപിക് വിതരണവും നടത്തി.
കുംഭാവുരുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ ക്ലാപ്പന എസ് വി എച്ച് എസ് എസിൽനിന്നുള്ള ത്രിദിന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസും നല്കി.
സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ജി .വിനോദ് കുമാര്‍, അച്ചന്‍കോവില്‍ റേഞ്ച് ഓഫിസര്‍ കെ .ബി .ജഗദീഷ്, ഊരുമൂപ്പന് രാജേന്ദ്രന്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സന്തോഷ് ജി .നാദ്, കളക്ടറേറ്റ് ഇലക്ഷന് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് കെ .സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.