ഭിന്നശേഷി മാസാചരണം: ഉദ്ഘാടനവും ദീപശിഖാ പ്രയാണവും നടന്നു
1375416
Sunday, December 3, 2023 4:45 AM IST
ചവറ : സമഗ്ര ശിക്ഷാ കേരളവും ചവറ ബിആർസി യുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒന്നു മുതൽ 31 വരെ നീണ്ടുനിൽക്കുന്ന മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് കായികോൽസവത്തിന്റെ ദീപശിഖ പ്രയാണ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
ചവറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം ചവറ പോലീസ് സബ് ഇൻസ്പെക്ടർ മദൻ ഫ്ലാഗ് ഓഫ് ചെയ്തു. ഭിന്നശേഷി ക്കാരായ കുട്ടികൾ, രക്ഷിതാക്കൾ, എസ് പി സി കേഡറ്റുകൾ, ജനപ്രതിനിധികൾ എന്നിവർ അണിനിരന്നു.
സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണത്തിന്റെ സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ ഉദ്ഘാടനം ചെയ്തു. ചവറ ബിപിസി കിഷോർ കെ കൊച്ചയ്യം അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി പി സുധീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
ട്രെയ്നർ ഡി .മുരളീധരൻ പിള്ള, പ്രഥമാധ്യാപകരായ ശോഭ, സുഖിത ബി ആർ സി യിലെ അധ്യാപക പരിശീലകരായ സിന്ധു , പി.മേരി ഉഷ , ജി.പ്രദീപ് കുമാർ, അശ്വതി, ധന്യ എസ് .രാജു തുടങ്ങിയവർ പ്രസംഗിച്ചു. സ്പെഷൽ എഡ്യൂക്കേറ്റർമാരായ അനന്തു, മിനി കുമാരി തുടങ്ങിയവർ നേതൃത്വം നൽകി. ഇൻക്ലൂസീവ് കായികോൽസവം നാളെ നടക്കും.