ഇവാൻജലിക്കൽ സഭ: സൗത്ത് കേരള ഡയോസിസ് കൺവൻഷൻ ഏഴുമുതൽ വാളകത്ത്
1375415
Sunday, December 3, 2023 4:45 AM IST
കൊട്ടാരക്കര :സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ സൗത്ത് കേരള ഡയോസിസ് കൺവൻഷൻ ഏഴുമുതൽ 10വരെ വാളകം പാലസ് മൗണ്ടിലുള്ള ഡയോസിസ് ആസ്ഥാനത്ത് നടക്കും.
ഏഴിന് വൈകുന്നേരം 6.30 ന് സൗത്ത് കേരള ഡയോസിസ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യും. റവ.ജോസഫ് തോമസ് കോട്ടയം ധ്യാന പ്രസംഗം നടത്തും. എട്ടിന് രാവിലെ10 ന് വർക്കേഴ്സ് കോൺഫറൻസ് .വൈകുന്നേരം 6.30ന് റവ.ഷിബിൻ മാത്യു ഫിലിപ്പ് പ്രസംഗിക്കും.വൈസ് പ്രസിഡന്റ് റവ.സാം മാത്യു അധ്യക്ഷത വഹിക്കും.
ഒന്പതിന് രാവിലെ 10ന് യുവജന സമ്മേളനം. ഡോ.സൂസൻ വർഗീസ് പ്രസംഗിക്കും. യൂത്ത്സ് യൂണിയൻ വൈസ് പ്രസിഡന്റ് റവ.ടോണി തോമസ് അധ്യക്ഷത വഹിക്കും.വൈകുന്നേരം അഞ്ചിന് വാളകം ജംഗ്ഷനിൽ പരസ്യ യോഗം . 6.30ന് റവ. ജോസഫ് തോമസ് പ്രസംഗിക്കും.വികാരി ജനറൽ വെരി.റവ.സി.കെ.ജേക്കബ് അധ്യക്ഷത വഹിക്കും.
10 ന് രാവിലെ എട്ടിന് സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും.റവ.അനീഷ് തോമസ് ജോൺ,റവ.തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കൺവെൻഷൻ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പത്തിന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്ന ആത്മീയ സംഗമത്തോടെ കൺവെൻഷൻ സമാപിക്കുമെന്ന് ഡയോസിഷൻ സെക്രട്ടറി റവ. കെ. എസ്. ജെയിംസ്, ജനറൽ കൺവീനർ എം.ശാമുവേൽകുട്ടി,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ റവ. ടോണി തോമസ്, കൺവീനർ കെ.പി.ഫിലിപ്പ് എന്നിവർ അറിയിച്ചു.