ഗ്രാൻഡ് പേരെന്റ്സ് ഡേ ആഘോഷമാക്കി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ
1375408
Sunday, December 3, 2023 4:17 AM IST
ശാസ്താംകോട്ട : ശാസ്താം കോട്ട രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ ആഘോഷമായി നടന്നു.
അണുകുടുംബങ്ങളിൽ ജീവിക്കുന്ന ഇന്നത്തെ കുട്ടികൾക്ക് അവരുടെ അപ്പൂപ്പനമ്മൂമ്മ മാരുമായി സുദൃഢമായ ഒരു ബന്ധം ഉണ്ടാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതിനായി പതിനെട്ടു വർഷമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ ആഘോഷിച്ചു വരുന്നു.
അതിന്റെ തുടർച്ചയായിയാണ് ഈ വർഷവും ഗ്രാൻഡ് പേരെന്റ് സ് ഡേ ബ്രൂക്കിന്റെ ഭാഗമായത്.തലമുറകളുടെ വിടവ് നികത്തുവാനായി, കുട്ടികളിൽ മുത്തശിക്കഥകളിലൂടെ ഭാവനയും ധാർമിക മൂല്യങ്ങളും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഓർമിപ്പിച്ചു കൊണ്ട് ഗ്രാൻഡ് പേരെന്റ് സ് ഡേ ആഘോഷമായി നടന്നപ്പോൾ കുട്ടികൾക്ക് മാത്രമല്ല അപ്പൂപ്പനമ്മൂമ്മമാർക്കും അതൊരു വേറിട്ട അനുഭവമായി മാറി.