അനുശോചിച്ചു
1375407
Sunday, December 3, 2023 4:17 AM IST
പുനലൂർ: മുൻ മന്ത്രിയും കർഷക കോൺഗ്രസിന്റെ മുൻസംസ്ഥാന പ്രസിഡന്റു മായിരുന്ന സിറിയക് ജോണിന്റെ നിര്യാണത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിളക്കുപാറ ദാനിയേൽ അനുശോചിച്ചു.
കർഷകരെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച് കർഷകദ്രോഹത്തിനെതിരെ സമരം നയിച്ച കർഷക നേതാവായിരുന്നു സിറിയക് ജോണെന്നും ഇന്നുള്ള നേതാക്കൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കണമെന്നും അനുശോചന സന്ദേശത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിളക്കുപാറ ദാനിയേൽ ആവശ്യപ്പെട്ടു.