വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം: പ്രതി പിടിയിൽ
1375406
Sunday, December 3, 2023 4:17 AM IST
കൊല്ലം :വീട്ട്മുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. ശക്തികുളങ്ങര, തുണ്ടിൽ വീട്ടിൽ വിഷ്ണു (25) നെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18 ന് പുലർച്ചെ കിളികൊല്ലൂർ സ്വദേശിയായ രാജേന്ദ്രന്റെ വീട്ട്മുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് വിഷ്ണുവും പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ചേർന്ന് മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് രാജേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ കൊല്ലം ഈസ്റ്റ് പോലീസ് പെട്രോളിങ് സംഘത്തിന്റ പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പെട്രോളിങ് സംഘം പരിശോധിച്ചപ്പോഴാണ് വാഹനം നന്പർ മാറ്റി ഉപയോഗിക്കുകയാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളെ കിളികൊല്ലൂർ പോലീസിന് കൈമാറി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.