കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ വാർഷികം
1375405
Sunday, December 3, 2023 4:17 AM IST
കൊട്ടാരക്കര : അറിവിന്റെ നിറകുടമായി വിദ്യയുടെ ദിവ്യ വെളിച്ചം രണ്ടു പതിറ്റാണ്ടായി ആയിരങ്ങൾക്ക് പകർന്നു നൽകിയ സരസ്വതി ക്ഷേത്രത്തിൽ ഉത്സവാന്തരീക്ഷത്തിൽ വർണാഭമായ ചടങ്ങുകളോടെ വാർഷികാഘോഷം. കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ (കിപ്സ് ) വാർഷികാഘോഷ ചടങ്ങുകൾ - പനോരമ 2023 സംസ്ഥാന നിർമിതികേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ് ഉദ്ഘാടനം ചെയ്തു.
ഇന്നലെകളിൽ പൂർത്തിയാക്കിയ കാര്യക്ഷമമായ സാമൂഹ്യ ഇടപെടലുകളും പഠന നേട്ടങ്ങളും കിപ്സിനെ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രവും ഹൈടെക് കലാലയവുമാക്കി മാറ്റിയതായി അദ്ദേഹം പറഞ്ഞു.
ചെയർമാൻ ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സജീവ്,ജില്ലാ പഞ്ചായത്തംഗം അഡ്വ. ബ്രിജേഷ് ഏബ്രഹാം,ഗ്രാമപഞ്ചായത്ത് അംഗം സുജാ സജി,പിടിഎ പ്രസിഡന്റ് പി .കെ.രാമചന്ദ്രൻ ,ഡയറക്ടർ സൂസൻ ഏബ്രഹാം, പ്രിൻസിപ്പൽമാരായ നിഷാ. വി.രാജൻ,ഷിബി ജോൺസൺ,വൈസ് പ്രിൻസിപ്പൽ പി.ജോൺ, എം.തോമസ് എന്നിവർ പ്രസംഗിച്ചു.