അഞ്ചല്‍ സെന്റ് ജോ ണ്‍സ് സ്കൂള്‍ റൂബി ജൂബിലിക്ക് തുടക്കം
1375070
Friday, December 1, 2023 11:51 PM IST
അഞ്ചല്‍ : സെന്റ് ജോണ്‍സ് സ്കൂള്‍ റൂബി ജൂബിലിക്ക് തുടക്കം കുറിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ചലച്ചിത്രതാരം കലാഭവന്‍ ഷാജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, പ്രിന്‍സിപ്പല്‍ മേരി പോത്തന്, വൈസ് ചെയര്മാന് കെ.എം. മാത്യു, രക്ഷകര്‍തൃ പ്രതിനിധി സ്മിത വിജയന്, സ്റ്റാഫ് സെക്രട്ടറി ബിന്‍സി രാജന്, പ്രോഗ്രാം കണ്‍വീനര്‍ ശശികല പി, പാര്‍ലമെന്റ് ഭാരവാഹികളായ അഭിറാം ശങ്കര്‍, ഗൗതമി ഗിരീഷ്, അമൃത വേണുഗോപാല്‍, ആല്ബിന് ബിജു, ജയറാം എച്ച് എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. 250 കുട്ടികള്‍ പങ്കെടുത്ത സ്കൂള്‍ ഗായകസംഘം കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചു.