സമുദായ മുന്നേറ്റമാണ് ജനജാഗരം ലക്ഷ്യം വെയ്ക്കുന്നത്: ബിഷപ്
1375069
Friday, December 1, 2023 11:51 PM IST
കൊല്ലം :സമുദായ മുന്നേറ്റമാണ് ജനജാഗരം ലക്ഷ്യം വയ്ക്കുന്നതെന്ന് ബിഷപ് പോൾ ആന്റണി മുല്ലശേരി.
കെ ആർ എൽ സി സി യുടെ പതാക ദിനത്തോടനുബന്ധിച്ച് രൂപതാതല പതാകദിനം ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സമഗ്ര മേഖലയിലും സമുദായത്തിന്റെ മുന്നേറ്റമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പത്തിന് കൊല്ലത്ത് നടക്കുന്ന ജനജാഗരം അതിനു നാന്ദി കുറിക്കുകയാണെന്നും ബിഷപ് പറഞ്ഞു.
സമുദായം നേരിടുന്ന വിവിധ വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ആവുകയും വരും ദിവസങ്ങളിൽ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെറോനാ കൺവെൻഷനുകളും, കെഎൽസി ഡബ്ള്യു നേതൃത്വത്തിൽ സെമിനാറും, കെസിവൈഎം കൊല്ലം രൂപതയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും, സ്റ്റുഡൻസ് മീറ്റ്, കുടുംബസംഗമം എന്നീ പരിപാടികൾ രൂപതയിൽ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.
മോൺ. ബൈജു ജൂലിയൻ, മോൺ. വിൻസന്റ് മെച്ചാഡോ, ഫാ. ജോളി എബ്രഹാം, ഫാ. ജോർജ് സെബാസ്റ്റ്യൻ, ബെയ്സിൽ നെറ്റാർ, എസ്.മിൽട്ടൺ , ജാക്സൺ നീണ്ടകര, അനിൽ ജോൺ, എമേഴ്സൺ, വത്സല ജോയ്, ഡോ. ഐസൊന്ത് സോഫിയ, സുനിത, യോഹന്നാൻ ആന്റണി, ഫ്രാൻസിസ്ജെ.നെറ്റോ, ഐവാൻ, റോണ റിബൈറോഎന്നിവർ പ്രസംഗിച്ചു.