സ്മാര്‍ട്ട് അങ്കണവാടി നാടിന് സമര്‍പ്പിച്ചു
1375066
Friday, December 1, 2023 11:51 PM IST
പരവൂർ : പൂതക്കുളം ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം വാര്‍ഡില്‍ 147ആം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ .ഗോപന് നിര്‍വഹിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിയമ്മ അധ്യക്ഷയായി.
മികച്ച അങ്കണവാടികളെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ അനുമോദിച്ചു. ബ്ലോക്ക്തല കേരളോത്സവത്തില്‍ കലാപ്രതിഭകളായ അങ്കണവാടി പ്രവര്‍ത്തകരെ ജില്ലാ പഞ്ചായത്ത് അംഗം എ ആശാ ദേവി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി ജയ, തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.