‘കശുവണ്ടി മിനിമം വേജസ് പുതുക്കാത്തത് ഇടതുസർക്കാരിന്റെ ഇരട്ടത്താപ്പ്’
1375065
Friday, December 1, 2023 11:51 PM IST
കുണ്ടറ : കശുവണ്ടി തൊഴിലാളികളുടെ മിനിമം വേജസ് പുതുക്കാത്തത് ഇടത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധതയും ഇരട്ടത്താപ്പും വ്യക്തമാക്കുന്നതാണെന്ന് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് -ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ കല്ലട ആരോപിച്ചു.
തൊഴിലാളി ദ്രോഹ നടപടികൾ തുടരുന്നതിലും ക്ഷേമപ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നതിലും ഏറെ മുന്നിൽ എത്തിനിൽക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ വികൃതമുഖംമറ യ്ക്കാനുള്ളവിഫലശ്രമമാണ് പട്ടിണി കിടക്കുന്ന നാട്ടിൽ കോടികൾ മുടക്കിയുള്ള ജനവിരുദ്ധ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കേ കല്ലടചിറ്റുമല കശുവണ്ടി ഫാക്ടറി യ്ക്കു മുന്നിൽ നടന്ന സൂചന പണിമുടക്ക് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സൂചന പണിമുടക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിനാട് മുരളി ഉദ്ഘാടനം ചെയ്തു .ഇതൊരു സൂചയാണെന്നുംജനുവരി അഞ്ചിന് മുമ്പ് തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്നുംസംസ്ഥാനസെക്രട്ടറി മോഹൻലാൽഅറിയിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഓ. ബി .രാജേഷ്. വിനോദ് ബില്ല്യത്ത്. അയത്തിൽ വിക്രമൻ, ഐഎൻടിയുസി മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി വസന്ത ഷാജിഎന്നിവർ പ്രസംഗിച്ചു.