ചവറ ബ്ലോ ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീണ്ടകരയിൽ ഭിന്നശേഷി കലോ ത്സവം നടത്തി
1375064
Friday, December 1, 2023 11:51 PM IST
ചവറ :ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ ഭിന്നശേഷി കലോത്സവത്തിൽ വിജയികളായ നൂറ്റി എഴുപതോളം കലാ കായിക പ്രതിഭകൾ പങ്കെടുത്തതായിരുന്നു ചവറ ബ്ലോക്ക് പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം.വിവിധ ശേഷിക്കാരായ കുട്ടികളെ ജീവിതത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ച് ഉയർത്തേണ്ട ബാധ്യത പൊതു സമൂഹത്തിന് ഉണ്ടെന്നും ഭിന്ന ശേഷികാരായവരുടെ കലാ കായിക മികവിനെ പരിപോഷിക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എൻ. കെ. പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു. ചവറ ബ്ലോക്ക് പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സന്തോഷ് തുപ്പാശേരി അധ്യക്ഷത വഹിച്ചു. കെ എം എം എൽ എം ഡി ജെ. ചന്ദ്രബോസ് ,ചവറ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, സി. പി. സുധീഷ് കുമാർ, സോഫിയ സലാം, നിഷാ സുനീഷ്, പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്,ആർ .രതീഷ്, ജോയ് ആന്റണി ,ജിജി. ആർ, പ്രിയാ ഷിനു,രതീഷ്, സജി അനിൽ, ഷാജി എസ്.പള്ളിപ്പാടാൻ, പന്മന ബാലകൃഷ്ണൻ, ജോളി പീറ്റർ, ജോയ് റോഡ്സ്, സി ഡി പി ഓ എ ഹെമി എന്നിവർ പ്രസംഗിച്ചു.