പഠനത്തോ ടൊ പ്പം വരുമാനവും; ചൂല് നിര്‍മാണവുമായി വിദ്യാര്‍ഥിക്കൂട്ടം
1375063
Friday, December 1, 2023 11:51 PM IST
അഞ്ചല്‍ : പഠനത്തോടൊപ്പം സ്വയം തൊഴില്‍ അഭ്യാസവും ഇതിലൂടെ വരുമാനവും കണ്ടെത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണു ഏരൂര്‍ പഞ്ചായത്തിലെ മണലില്‍ എംജിഎല്‍പി സ്കൂളിലെ കുട്ടികള്‍ ചൂല് നിര്‍മാണം ആരംഭിച്ചത്. സമീപത്തെ എണ്ണപ്പന തോട്ടത്തില്‍ നിന്നും ശേഖരിക്കുന്ന ഓലയില്‍ നിന്നുമാകും വിദ്യാര്‍ഥികള്‍ ചൂലുകള്‍ നിര്‍മിക്കുക.
ഇതില്‍ നിന്നും കിട്ടുന്ന വരുമാനം പാവപ്പെട്ടകുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. കുട്ടികള്‍ക്കൊപ്പം അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവരും പ്രവര്‍ത്തിയില്‍ പങ്കാളികളാകും. കുട്ടികള്‍ക്ക് ചൂല് നിര്‍മാണത്തിനുള്ള പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി .അജിത്ത് നിര്‍വഹിച്ചു.
ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ സ്വയം തൊഴില്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുന്നതിനായി വ്യത്യസ്തമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സ്കൂള്‍ അധികൃതരുടെ ആശയം മാതൃകാപരവും മികച്ചതുമാണന്ന് ജി അജിത്ത് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സ്കൂള്‍ മാനേജര്‍ വി .രവീന്ദ്രന് നായര്‍, പ്രധാമാധ്യാപിക കെ.ആര്. ജയകുമാരി, പിടിഎ പ്രസിഡന്റ് ശരണ്യ, അധ്യാപകരായ എസ്. ഷൈന്‍, ഗണേഷ്കുമാര്, ഷഫീക്, റഹ്മാന്, രാകേഷ്, ശ്രീജി, അഞ്ജലി തുടങ്ങിയവര്‍ നേതൃത്വം നല്കി