കലാപ്രതിഭകൾക്ക് അനുമോ ദനം ഒരുക്കി സെന്റ് ഗൊ രേറ്റി
1375062
Friday, December 1, 2023 11:51 PM IST
പുനലൂർ: കുണ്ടറയിൽ നടന്ന റവന്യൂ ജില്ലാതല സ്കൂൾ കലോത്സവത്തിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കി വിദ്യാലയത്തിനും നാടിനും അഭിമാനമായ കലാപ്രതിഭകളെയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും ആദരിക്കുന്നതിനായി വിദ്യാലയത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു.
അറബിക് കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം സെന്റ് ഗൊരേറ്റി സ്വന്തമാക്കി. കൂടാതെ ജനറൽ വിഭാഗത്തിൽ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ മത്സരിക്കാൻ ഗൊരേറ്റിയുടെ കലാപ്രതിഭകൾ യോഗ്യത സ്വന്തമാക്കുകയും ചെയ്തു. ഇവ കൂടാതെ അഞ്ച് രണ്ടാം സ്ഥാനങ്ങളും എട്ട് മൂന്നാം സ്ഥാനങ്ങളുമുൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ഇത്തവണ സെന്റ് ഗൊരേറ്റിയുടെ സുവർണ താരങ്ങൾ റവന്യു ജില്ലാ തലത്തിൽ വാരിക്കൂട്ടിയത്. അനുമോദന സദസിൽ ഹെഡ്മിസ്ട്രസ്സ് പുഷ്പമ്മ, പിടിഎ പ്രസിഡന്റ് അജി ആന്റണി, എംപിടിഎ പ്രസിഡന്റ് സീമ ജെയിംസ്, അറബിക് വിഭാഗം അധ്യാപകൻ മുഹമ്മദ് ഷഫീഖ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ജെസി തോമസ് എന്നിവർ പ്രസംഗിച്ചു. പിടിഎ. അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓവറോൾ ചാമ്പ്യൻഷിപ് രണ്ടാം സ്ഥാനം ട്രോഫി, വ്യക്തിഗത ഇനങ്ങൾക്കുള്ള ട്രോഫി എന്നിവ വിദ്യാർഥികൾ ഏറ്റുവാങ്ങി. കലാ- കായിക മേളകളിൽ നിരവധി വർഷങ്ങളായി സബ് ജില്ലാ, ജില്ലാ - സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തുന്ന സെന്റ് ഗൊരേറ്റിയുടെ വിദ്യാർഥി പ്രതിഭകൾക്ക് പുനലൂർ കോർപറേറ്റ് മാനേജർ റവ. ഡോ. ക്രിസ്റ്റി ജോസഫ്, പുനലൂർ രൂപത ബിഷപ് റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവർ മികച്ച പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു.