കരിക്കം വൈഎംസിഎ കുടുംബ സംഗമം
1374815
Friday, December 1, 2023 12:23 AM IST
കൊട്ടാരക്കര: കരിക്കം വൈഎംസിഎ കുടുംബ സംഗമവും കോട്ടജ് പ്രെയർ ഫെലോഷിപ്പും മാർത്തോമ്മാ സഭ വികാരി ജനറൽ റവ.കെ.വൈ.ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. സപ്തതി നിറവിലായ വൈഎംസിഎ സ്ഥാപക നേതാവും മുൻപ്രസിഡന്റുമായ ഡോ. ഏബ്രഹാം കരിക്കത്തെ യോഗത്തിൽ ആദരിച്ചു.
ഫാ.സാജൻതോമസ്, റവ. അനു ഉമ്മൻ, റവ.ജോബിൻ ജോസ് , ഇവാ.എം. യോഹന്നാൻ, മാത്യു വർഗീസ്, തോമസ് ജോർജ്, പി.ജോൺ, ജേക്കബ് മാത്യു കുരാക്കാരൻ, സജി യോഹന്നാൻ, പി.എം.ജി കുരാക്കാരൻ,വി.വർഗീസ് നെടിയവിള എന്നിവർ പ്രസംഗിച്ചു.