കാർമൽ ഗിരി സെൻട്രൽ സ്കൂളിൽ കാർമൽ എക്സ്പോ
1374811
Friday, December 1, 2023 12:23 AM IST
ഭാരതീപുരം: കാർമൽ ഗിരി സെൻട്രൽ സ്കൂളിൽ കാർമൽ എക്സ്പോ -2023 എന്ന പേരിൽ എക്സിബിഷനും ഫുഡ്ഫെസ്റ്റും സംഘടിപ്പിച്ചു. എക്സിബിഷൻ ഫാ. പ്രകാശ്. കെ. തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ കൊണ്ട് വന്ന ഭക്ഷണ സാധനങ്ങളുടെ ഫുഡ് ഫെസ്റ്റ് ഫാ. എബ്രഹാം മുരുപ്പേൽ ഉദ്ഘാടനം ചെയ്തു. ഇതിൽ നിന്നും സമാഹരി ക്കുന്ന തുക ചാരിറ്റി നൽകുന്നതിന് തീരുമാനിച്ചു. പ്രോഗ്രാമിന് സ്കൂൾ മാനേജർ ഫാ.തോമസ് കുറ്റിയിൽ, പ്രിൻസിപ്പൽ ഷാലി സേവ്യർ എന്നിവർ പ്രസംഗിച്ചു.