പുനലൂരിൽ പുൽക്കൂട്ടിലേയ്ക്ക് പരിപാടി സംഘടിപ്പിച്ചു
1374810
Friday, December 1, 2023 12:23 AM IST
പുനലൂർ : ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി പുനലൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ പുൽക്കൂട്ടിലേയ്ക്ക് എന്ന പരിപാടി സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ.ഡോ. ജോൺ സിസി, ട്രസ്റ്റി അനു ജോർജ്, സെക്രട്ടറി രജി പൊന്നാറ, സിസ്റ്റർ പ്രതിഭ, ഇടവക കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പുൽക്കൂട്ടിലേയ്ക്ക് എന്ന പരിപാടിയുടെ സ്വിച്ച് ഓൺ കർമത്തിൽ പങ്കെടുത്തു.
നക്ഷത്രം വഴികാട്ടിയതുപോലെ ഓരോ ക്രൈസ്തവനും മറ്റുള്ളവർക്ക് വഴികാട്ടിയായി മാറണമെന്ന ആഹ്വാനമാണ് ഇതിലൂടെ ഇടവക നൽകിയിട്ടുള്ളത്.
കന്യാസ്ത്രീകൾ, വിശ്വാസികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ക്രിസ്മസുമായി ബന്ധപ്പെട്ട് ആദ്യ ദിവസത്തെ പരിപാടിയാണ് ഇന്നലെ നടന്നത്. ഇന്നു മുതൽ തുടർച്ചയായി പ്രോഗ്രാമുകൾ സംഘടിപ്പിക്കും. രാവിലെ ഇടവക ധ്യാനം ഉണ്ടായിരിക്കും.
നാളെ ഫേസ് ഓഫ് ദ ഫേസ് ലെസ് എന്ന സിനിമ വിശ്വാസികൾക്കായി സംഘടിപ്പിക്കും.
മൂന്നിന് പളളിയും പരിസരവും ശുചീകരിയ്ക്കും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാന ,ക്രിസ്മസ് ഗാന പരിശീലനം ,ഗാനാലാപനം, പുൽക്കൂട് ക്രമീകരണം എന്നിവയും നടക്കും.