ആര്യങ്കാവ് സെന്റ്് മേരീസ് ദൈവാലയത്തിൽ അമലോ ത്ഭവ തിരുനാളിന് തുടക്കമായി
1374809
Friday, December 1, 2023 12:23 AM IST
ആര്യങ്കാവ്: സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാളിന് തുടക്കമായി.
ഇന്ന് വൈകുന്നേരം 4.30 ന് ജപമാല ആരംഭിക്കും. തുടർന്ന് തിരുനാൾ കൊടിയേറ്റ്, ലദീഞ്ഞ്, ഇടപ്പാളയം സെന്റ് ജോർജ് ഇടവക വികാരി ഫാ. ആന്റണി കാച്ചാംകോട് ആഘോഷമായ കുർബാന അർപ്പിക്കും.
നാളെ വൈകുന്നേരം 4.30 ന് ജപമാല, ആഘോഷമായ വി. കുർബാന ഫാ. ബിനു കുളങ്ങര എംസിബിഎസ് അർപ്പിക്കും. മരിച്ചവിശ്വാസികളുടെ ഓർമദിനമായി ആചരിക്കുന്നതിനാൽ തിരുകർമങ്ങൾ സെമിത്തേരി ചാപ്പലിൽ നടത്തപ്പെടും.
മൂന്നിന് രാവിലെ 10.30 ന് വി. കുർബാന രോഗികൾക്കും വയോജനങ്ങൾക്കും വേണ്ടി അർപ്പിക്കും. സ്നേഹവിരുന്നും ഉണ്ടാകും. വൈകുന്നേരം നാലിന് ജപമാല, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന പുളിയറ ചെങ്കോട്ട മിഷൻ സുപ്പീരിയർ ഫാ. ഡെൻസി മുണ്ടുനടയ്ക്കൽ അർപ്പിക്കും. കുട്ടികളുടെയും യുവജനങ്ങളുടെയും മാതൃപിതൃവേദിയുടെയും നേതൃത്വത്തിൽ കലാസന്ധ്യയും ഉണ്ടാകും.
നാലിന് വൈകുന്നേരം 4.30 ന് ജപമാല, ലദീഞ്ഞ്. ആഘോഷമായ വി. കുർബാന ഫാ.പ്രിൻസ് ചേരിപ്പനാട്ട് (പുതൂർ, പുലരി സ്കൂൾ) അർപ്പിക്കും. തുടർന്ന് കുട്ടികൾക്ക് ആശീർവാദവും ഉണ്ടാകും. അഞ്ചിന് വൈകുന്നേരം 4.30 ന് ജപമാല, ലദീഞ്ഞ്. ആഘോഷമായ വിശുദ്ധ കുർബാന ആര്യങ്കാവ് സെന്റ് ജോർജ് ഇടവക വികാരി ഫാ. ഷൈജു പുല്ലുംവിള മലങ്കര ക്രമത്തിൽ അർപ്പിക്കും.
ആറിന് വൈകുന്നേരം 4.30 ന് ജപമാല, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന നെടുമ്പാറ അമ്പനാട് വികാരി ഫാ. ഏയ്ഞ്ചൽ തകിടിയിൽ സിഎം അർപ്പിക്കും. ഏഴിന് വൈകുന്നേരം 4.30 ന് ജപമാല, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന ഫാ.അഗസ്റ്റിൻ കൊല്ലപറമ്പിൽ, ഫാ. തോമസ് പുതുശേരി എംഎസ്എഫ്എസ് എന്നിവർ അർപ്പിക്കും. രഥത്തിന്റെ അകമ്പടിയോടെ ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെടും. പ്രദക്ഷിണത്തിനുശേഷം പള്ളി ഗ്രൗണ്ടിൽ വയലിൻ ഫ്യൂഷൻ, ശിങ്കാരിമേളം എന്നിവ ഉണ്ടായിരിക്കും .
എട്ടിന് തിരുനാൾ സമാപന ദിനമായ രാവിലെ 10 ന് കൊല്ലം - ആയൂർ ഫൊറോനാ വികാരി ഫാ. മാത്യു അഞ്ചിൽ തിരുനാൾ റാസകുർബാന അർപ്പിക്കും. തിരുനാൾ പ്രദക്ഷിണം ആര്യങ്കാവ് ജംഗ്ഷൻ വരെ ഉണ്ടാകും. കൊടിയിറക്കോടെ തിരുനാൾ സമാപിക്കും. നേർച്ച ഭക്ഷണവും ഉണ്ടാകും.