വിദേശവനിതയുടെ കൊ ലപാതകം ഗ്രാമത്തെ നടുക്കി
1374808
Friday, December 1, 2023 12:23 AM IST
ചാത്തന്നൂർ: വിദേശവനിതയുടെ കൊലപാതകം ഒരു ഗ്രാമത്തെയാകെ നടുക്കത്തിലാക്കി. നാട്ടുകാർക്ക് സംഭവം ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും പോലീസ് സംഘവും പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗങ്ങളും എത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം ഡീസന്റ്മുക്ക് കോടാലി മുക്ക് നിവാസികൾ അറിയുന്നത്.
ഉത്തരാഖണ്ഡിൽ യോഗാ അധ്യാപകനായ കൃഷ്ണചന്ദ്രൻ അവിടെ വച്ചാണ് യോഗ പരിശീലനത്തിനെത്തിയ ഇസ്രായേൽ സ്വദേശിനിയായ സത്വവയെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും.
ഒരു വർഷം മുമ്പ് കോടാലി മുക്കിലെ ബന്ധുവിന്റെ വീട്ടിലെത്തിയ ഇവർ ഇരുവരും പരിസരവാസികളുമായി അധികം സഹവാസം ഉണ്ടായിരുന്നില്ല. അയൽക്കാരെ കാണുമ്പോൾ ഒരു ചിരി മാത്രമായിരുന്നു. ഇവർ ഭാര്യാ ഭർത്താക്കൻമാരാണെന്ന് പരിസരവാസികൾ അറിയുന്നത് കൊലപാതകം നടന്നപ്പോഴാണ്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സത്യവയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും, കൃഷ്ണചന്ദ്രനെ സ്വയം കുത്തി മുറിവേൽപ്പിച്ച നിലയിലും കാണപ്പെടുന്നത്. സംഭവമറിഞ്ഞ് വൻ ജനാവലിയാണ് കോടാലി മുക്കിന് തെക്കുവശമുള്ള തിരുവാതിര വീടിന് മുന്നിൽ തടിച്ചുകൂടിയത്.
തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജി.എസ്, മുൻ പ്രസിഡന്റ് സുകു, വാർഡ് മെമ്പർ എസ്. സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാർ, സജാദ്, ഷീബ, സീതാഗോപാൽ, ഷിബുലാൽ, വിലാസിനി, ഗംഗാദേവി എന്നിവരും കൊട്ടിയം പോലീസും സ്ഥലത്തെത്തിയിരുന്നു.
വിദേശ വനിത താമസിച്ചത്
പോ ലീസ് അറിഞ്ഞില്ല
ചാത്തന്നൂർ: ഒരു വർഷത്തിലധികമായി ഇസ്രേൽ സ്വദേശിനിയായ ഒരുവിദേശ വനിത കോടാലി മുക്കി ൽ താമസിച്ചിട്ടും പോലീസ് അറിയാതിരുന്നത് ഗുരുതര വീഴ്ചയായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
താമസത്തിനായി വിദേശ വനിതയെത്തിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നാണ് നിയമം. കൊല്ലപ്പെട്ട ഇസ്രേൽ വനിതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൊല നടത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ആ ശു പ ത്രിയിൽ കഴിയുന്ന കൃഷ്ണചന്ദ്രനെ ചോദ്യം ചെയ്താൽ മാത്രമേ അറിയാൻ കഴിയുകയുള്ളു.