ചവറ : വിദ്യാർഥികൾക്ക് ദീപികയുടെ കലണ്ടർ വിതരണം ചെയ്തു. ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് കലണ്ടർ വിതരണം ചെയ്തത്. വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമായ തരത്തിലുള്ള കലണ്ടർ ആണ് ദീപികയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് പ്രഥമ അധ്യാപിക റ്റി .കെ. അനിത പറഞ്ഞു.
വിദ്യാർഥികൾക്കായി ദീപിക കലണ്ടർ സ്പോൺസർ ചെയ്തത് അധ്യാപകനും ഗായകനുമായ കുരീപ്പുഴ ഫ്രാൻസിസ് ആണ്. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ടി.കെ. സുഖിത, സ്റ്റാഫ് സെക്രട്ടറി ജി .എസ് .സരിത, അധ്യാപകരായ കുരീപ്പുഴ ഫ്രാൻസിസ്, ജൂലി മോറിസ്, എസ്.അനുജ, പി. ആർച്ച, ദീപിക ലേഖകൻ വർഗീസ് എം.കൊച്ചുപറമ്പിൽ, ആതിര, എസ് എം സി പ്രതിനിധി നിഷാന്ത് കുമാർ എന്നിവർ പങ്കെടുത്തു.