ആളില്ലാത്ത വീട് കുത്തിതുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു
1374582
Thursday, November 30, 2023 1:00 AM IST
ചവറ: ആളില്ലാത്ത വീട് കുത്തി തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ചവറ മുക്കുത്തോട് സ്കൂളിന് സമീപത്തെ പടുവയില്‍ നജീബിന്റെ വീട്ടിലാണ് 28000- രൂപയും ഏഴ് പവനോളം സ്വര്‍ണാഭരണങ്ങളും മോഷണം പോയത്.
നജീബിന്റെ അമ്മ മകളുടെ വീട്ടില്‍ പോയിട്ട് ഇന്നലെ രാവിലെ എത്തിയപ്പോഴാണ് വീടിന്റെ മുന്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്.തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. ഇവര്‍ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലിസെത്തി വീട് പരിശോധിച്ചപ്പോള്‍ എല്ലാ മുറിയുടെയും അലമാര കുത്തി തുറന്ന് വസ്ത്രങ്ങളുള്‍പ്പെടെയുള്ളവ വാരി വലിച്ചിട്ട നിലയിലായിരുന്നു.
തുടര്‍ന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. നജീബും കുടുംബവും രണ്ട് ദിവസത്തിന് മുമ്പാണ് വിദേശത്ത് പോയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തെ മറ്റൊരു വീട്ടില്‍ സമാനമായ തരത്തില്‍ മോഷണം നടന്നിരുന്നു. ഇതുവരെയും ഇതുമായി ബന്ധപ്പെട്ട് ആരെയും പിടി കൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് രാത്രി കാലങ്ങളില്‍ പോലിസിന്റെ പരിശോധന കര്ശനമാക്കണന്നാണ് നാട്ടുകാര്‍ പറയുന്നത്.