കൗതുക കാഴ്ചയൊാരുക്കി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന മണി മുല്ല
1373943
Monday, November 27, 2023 11:39 PM IST
അഞ്ചല്‍ : കൗതുക കാഴ്ചയൊരുക്കി മണി മുല്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ചെടിയിനത്തില്പ്പെട്ടതാണ് മണിമുല്ല. ഇതിനെ നാഗമുല്ല എന്നും ഡിസംബറില്‍ പൂക്കുന്ന വള്ളിച്ചെടി എന്നും അറിയപ്പെടുന്നുണ്ട്. അലയമന്‍ തെക്കേഭാഗം മാടപ്പള്ളില്‍ വീട്ടില്‍ അധ്യാപകന് കൂടിയായ അഭിലാഷ്കുമാറാണ് തന്റെ വീട്ടില്‍ മണിമുല്ല നട്ടുവളര്‍ത്തി ഇപ്പോള്‍ പൂക്കാലത്തില്‍ എത്തിച്ചിരിക്കുന്നത്.
മഞ്ഞ് കൂടുതലായി ലഭിക്കുന്ന ഡിസംബറിലാണ് ഇവ കൂടുതലായി പൂക്കാറുള്ളത്. എന്നാല്‍ ഇക്കുറി അല്പം മുമ്പേ പൂത്തു. അഴകുള്ള മണിമുല്ല പൂത്തുനില്‍ക്കുന്നത് കാണാന്‍ എത്തുന്നവരുടെ എണ്ണവും ചെറുതല്ല. എന്നാല്‍ കേവലം മണി മുല്ല മാത്രമല്ല അഭിലാഷിന്റെ വീട്ടില്‍ ഉള്ളത്. അപൂര്‍വ ഇനങ്ങളില്‍പ്പെട്ട ലെമണ്‍ വൈന്‍, കാട്സ് ക്ളോ, ഹണിസക്കിള്‍, മെക്സിക്കാംഫ്ലെയിം വൈന്‍, മലേഷ്യന്‍ ചെമ്പകം തുടങ്ങിയവയും അഭിലാഷിന്റെ പൂന്തോട്ടത്തില്‍ ഉണ്ട്.
ഇതുകൂടാതെ മീന്‍ വളര്‍ത്തല്‍ പക്ഷി വളര്‍ത്തല്‍ എന്നിവയിലും ഒട്ടും പിന്നോട്ടല്ല അഭിലാഷ്. മികച്ച കര്ഷകന്, ക്ഷീര കര്ഷകന് തുടങ്ങിയ അവാര്‍ഡുകളും അഭിലാഷ്കുമാരിനെ തേടിഎത്തിയിട്ടുണ്ട്.
സഹായത്തിന് ഭാര്യയും മകനും ഒപ്പമുണ്ടാകും. സ്കൂളില്‍ നിന്നും വന്നതിനു ശേഷം ലഭിക്കുന്ന സമയത്തിലാണ് അഭിലാഷ് ഇവയൊക്കെ പരിപാലിക്കുന്നത്.