ടിപ്പർലോ റിക്കടിയൽ പെട്ട യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
1373684
Monday, November 27, 2023 12:47 AM IST
പരവൂർ : അപകടത്തിൽ നിന്നും വഹാബ് രക്ഷപെട്ടത് തലനാരിഴയ്ക്ക് താൻ രക്ഷപെട്ടത് ഇപ്പോഴും വിശ്വസിക്കാതെ ആശുപത്രിയിൽ കഴിയുകയാണ് വഹാബ്. പരവൂര്‍-പാരിപ്പളളി റോഡില്‍ പുത്തന്‍കുളത്ത് റോഡിൽ ജലഅഥോറിറ്റിയുടെ പൈപ്പ് പൊട്ടി ഉണ്ടായ കുഴിയില്‍ വീണു ടിപ്പര്‍ലോറിക്കടിയിൽപ്പെട്ട് ബൈക്കുയാത്രികന് ഗു രുതരമായി പരിക്കേറ്റു
പരവൂര്‍ ചില്ലക്കല്‍ വടക്കേക്കുഴിതാഴെ വഹാബി (36) നാണ് പരിക്കേറ്റത്. പുത്തന്‍കുളം പഴയക്ഷീരസംഘത്തിന് സമീപമായിരുന്നു അപകടം.
പാരിപ്പളളി ഭാഗത്തുനിന്നും പരവൂരിലേക്ക് വരികയായിരുന്നു വഹാബ് . റോഡിലെ കുഴിയിലും ജലവിതരണവകുപ്പിന്റെ വാല്വുചേംബറിലും കയറിപ്പോള്‍ ബൈക്കുമറിഞ്ഞ് പിന്നാലെ വന്ന ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പര്‍ പെട്ടെന്ന് നിര്‍ത്തിയതിനാലാണ് വഹാബിന്റെ ജീവന് രക്ഷിക്കാനായത്. കാല്‍മുട്ടിന് ഗുരുതരപരിക്കേല്‍ക്കുകയും ദേഹത്ത് പൊളളലേല്‍ക്കുകയും ചെയ്തു. പാരിപ്പളളി മെഡിക്കല്‍ കോളജിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.