യുദ്ധങ്ങള്‍ തുടങ്ങുന്നത് മനുഷ്യ മനസിൽ : മാര്‍ ക്ലീമീസ് ബാവ
1373681
Monday, November 27, 2023 12:47 AM IST
അഞ്ചല്‍ : ലോകത്ത് എല്ലാ യുദ്ധങ്ങളും ആയുധ ശേഖരവും ആദ്യം നടക്കുന്നത് തിന്മ നിറഞ്ഞ മനുഷ്യ മനസുകളിലാണെന്നും മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്ഥാവിച്ചു. അതിനാല്‍ മനസുകളുടെ മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമെന്ന് ബാവ പറഞ്ഞു. മലങ്കര കത്തോലിക്കാ സഭ അഞ്ചല്‍ കണ്‍വന്‍ഷന്റെ സമാപന സന്ദേശം നല്‍കുകയാരുന്നു ബാവ. വൈകുന്നേരം നാലിന് സമൂഹബലിയോടെയാണ് കണ്വന്ഷന് ആരംഭിച്ചത്. വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു മുഖ്യ കാര്‍മ്മികനായിരുന്നു.
ഫാ. അലക്സ് കളപ്പില, ഫാ. മാത്യു ചരിവുകാലായില്‍, ഫാ. ജിനോയി മാത്യു, ഫാ. ഷോജി വെച്ചൂര്‍ക്കരോട്ട്, ഫാ. തോമസ് കുറ്റിയില്‍, ഫാ. ബനഡിക്ട് കൂടത്തുമണ്ണില്‍, ഫാ. ജോണ്‍ പാലവിള, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. റൈറ്റ് റവ. മോണ്‍. ഡോ. ജോണ്സണ് കൈമലയില്‍ കോര്‍ എപ്പിസ്കോപ്പ വചന സന്ദേശം നല്കി.
തിരുവനന്തപുരം മൗണ്ട് കാര്‍മ്മല്‍ ധ്യാന കേന്ദ്രത്തിലെ റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ വചന ശുശ്രൂഷ നടന്നു. ജനറല്‍ കണ്‍വീനര്‍ ഡോ. കെ.വി. തോമസ്കുട്ടി, കണ്‍വീനര്‍ രാജന് ഏഴംകുളം എന്നിവര്‍ കണ്വന്ഷന് നേതൃത്വം നല്കി.