ഇപിഎഫ് പെൻഷൻകാർക്ക് ഉയർന്ന പെൻഷന് ഒന്നിലേറെ ചെക്കുകൾ ഉപയോ ഗിക്കാമെന്ന്
1373680
Monday, November 27, 2023 12:47 AM IST
കൊല്ലം : ഉയര്‍ന്ന പെന്ഷന് അര്‍ഹതയുളള ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ഉയര്‍ന്ന പെന്ഷന് അനുപാതികമായ വിഹിതം അടയ്ക്കുവാന്‍ ഒന്നിലേറെ ചെക്കുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു.
സുപ്രീം കോടതി വിധി ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്ഷന് അര്‍ഹതയുളളവര്‍ അടയ്ക്കേണ്ടതായ വിഹിത തുക ഒറ്റ ചെക്കായി നിക്ഷേപിക്കണമെന്ന ഇപിഎഫ്ഒ നിര്‍ദ്ദേശം പെന്‍ഷന്‍കാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു.
ഒറ്റ ചെക്കായി 10 ലക്ഷം രൂപയില്‍ കൂടിയ തുക നിക്ഷേപിക്കണമെങ്കില്‍ ബാങ്കിലെ ചട്ടങ്ങള്‍ പ്രകാരം സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം.
ഇതു മൂലം പെന്‍ഷന്‍കാര്‍ക്ക് ഉയര്‍ന്ന പെന്ഷന് ആനുകൂല്യം ലഭിക്കുന്നതിനാവശ്യമായ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.
പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ഒന്നിലേറെ ചെക്കുകളിലൂടെ തുക നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടിരുന്നു.
ഇപിഎഫ്ഒ ഒരു ചെക്ക് എന്നതിനുപകരം ഒന്നിലേറെ ചെക്കുകളിലൂടെ തുക നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രശ്നം പരിഹരിച്ചതായും കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് മന്ത്രാലയത്തിന്റെ സെക്രട്ടറി ആരതി അഹുജ, എന്‍.കെ. പ്രേമചന്ദ്രന് എം.പി യെ രേഖാമൂലം അറിയിച്ചു.