പിണറായി വിജയന്റെ നവകേരള യാത്ര ജനങ്ങളെ പറ്റിക്കാൻ : എ.എ.അസീസ്
1373677
Monday, November 27, 2023 12:47 AM IST
കൊല്ലം :മുഖ്യമന്ത്രിയുടെ രാഷ്ട്രീയ മനോഭാവവും അഹങ്കാരവുംനീണാൾ വാഴാൻ തൊഴിലാളികൾ അനുവദിക്കില്ലെന്നും ശക്തമായ സമരങ്ങൾക്ക് തയാറാകുമെന്നും യു റ്റി യൂസി ദേശീയ പ്രസിഡന്റ് എ. എ .അസീസ് .
യുടിയുസി കൊല്ലം ജില്ലാസമ്മേളനം ശാസ്താംകോട്ട ജെമിനി ഓഡിറ്റോറിയത്തിൽഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അസീസ് . കർഷകന്റെ ഉത്പാദിപ്പിച്ച നെല്ലിന്റെ വില നൽകാത്തതിനാൽ കട കെണി മൂലം ആത്മഹത്യ ചെയ്യുന്നു .കശുവണ്ടി ഫാക്ടറികൾ പൂട്ടിയിട്ട്തൊഴിൽരഹിതരായ തൊഴിലാളികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നു.എല്ലാത്തരം പെൻഷനുകളും കുടിശികയായി . ജനകീയ ഹോട്ടൽ അടച്ചുപൂട്ടി .ജീവകാരുണ്യ പദ്ധതികൾ പോലും നിശ്ചലമായസാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ധൂർത്തിനുംആഡംബരത്തിനും കുറവില്ലെന്നും അസീസ് പറഞ്ഞു.
യൂറ്റിയൂസി ജില്ലാപ്രസിഡന്റ് ടി .സി .വിജയൻഅധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളെ ആദരിക്കൽ ഷിബു ബേബി ജോൺ നിർവഹിച്ചു.
ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ .കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തി. ഇടവനശേരി സുരേന്ദ്രൻ, പി പ്രകാശ് ബാബു,കെ. സിസിലി,സജി ഡി .ആനന്ദ്,ജസ്റ്റിൻ ജോൺ,കോക്കാട്ട് റഹീം,സക്കീർ ഹുസൈൻ,കുരീപ്പുഴ മോഹനൻ,സി .പി. സുധീഷ് കുമാർ,മനോജ് പേരൂർക്കര,ജി.വേണുഗോപാൽ,എം .എസ്. ഷൗക്കത്ത്,പാങ്ങോട് സുരേഷ്,കെ ജി വിജയദേവൻ പിള്ള,ഉല്ലാസ് കോവൂർ,എം. എസ് .ഗോപകുമാർ,സോമശേഖരൻ നായർ,കെ. മുസ്തഫ,സുഭാഷ് എസ് .കല്ലട,കെ. രാജി,വെളിയം ഉദയകുമാർ,അജിത്ത് അനന്തകൃഷ്ണൻ,ബിജു ലക്ഷ്മികാന്തൻ എന്നിവർപ്രസംഗിച്ചു.