കുമ്മിൾ ഹയർസെക്കൻഡറി സ്കൂളിൽ ടോ യ്ലറ്റ് ബ്ലോ ക്ക്, ഡൈനിങ് ഹാള്‍ ഉദ്ഘാടനം
1373674
Monday, November 27, 2023 12:47 AM IST
കൊല്ലം : കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ ടോയ്ലറ്റ് ബ്ലോക്കും ഡൈനിംഗ് ഹാളും പ്രവര്‍ത്തനമാരംഭിച്ചു. ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരനും ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം കുമ്മിള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .മധുവും നിര്‍വഹിച്ചു.
സ്കൂള്‍ പി റ്റി എ പ്രസിഡന്റ്് എം .കെ .സഫീര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെ യും പദ്ധതികളില്‍ ഉള്‍പ്പെടുത്തി ടോയ്ലറ്റിന് 14 ലക്ഷവും ഡൈനിങ് ഹാളിന് രണ്ടു ലക്ഷം രൂപയും വിനിയോഗിച്ചാണ് നിര്‍മാണം.
പഞ്ചായത്ത് അംഗം എസ്. രാധിക, വൈസ് പ്രസിഡന്റ ്പി .രജിതകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര് .ബീന, വാര്‍ഡ് മെമ്പര്‍മാരായ ബി .എച്ച് .നിഫാല്‍, എം .എസ്. ജ്യോതി, പ്രിന്സിപ്പാല് അബ്ദുള്‍ മനാഫ്, ഹെഡ്മിസ്ട്രസ് ആര് .റാണി, പഞ്ചായത്ത് സെക്രട്ടറി അനിലാല്‍, മുന്‍ പിടിഎ അംഗം തുടങ്ങിയവര്‍ പങ്കെടുത്തു.