ദീപിക മതേതര ജനാധിപത്യ കാഴ്ചപ്പാടുള്ള പത്രം: പി.എസ്.സുപാൽ
1373422
Sunday, November 26, 2023 1:56 AM IST
പുനലൂർ : മതേതര ജനാധിപത്യ കാഴ്ചപ്പാടുള്ള പത്രമാണ് ദീപികയെന്ന് പി.എസ്.സുപാൽ എംഎൽഎ അഭിപ്രായപ്പെട്ടു. ദീപികയുടെ പുനലൂരിൽ നടക്കുന്ന ദീപികയുടെ 137- മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തിന്റെ പാരിഷ് ഹാളിൽ സംഘടിപ്പിച്ച സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
വിദ്യാഭ്യാസ രംഗത്തും കാർഷിക രംഗത്തും ആരോഗ്യരംഗത്തുമെല്ലാം വേണ്ടത്ര പ്രാധാന്യം നൽകി വികസന കാഴ്ചപ്പാടോടെ പ്രവർത്തിയ്ക്കാൻ ദീപികയ്ക്ക് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലങ്കര കത്തോലിക്കാ സഭ വൈദിക ജില്ലാ വികാരി ഫാ.ഡോ. ജോൺ സിസിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം- ആയൂർ ഫൊറോനാ വികാരി ഫാ. മാത്യു അഞ്ചിൽ, പുനലൂർ രൂപതാ മുൻ വികാരി ജനറൽ മോൺ. വിൻസന്റ് ഡിക്രൂസ്, ഡിഎഫ്സി ഡയറക്ടർ ഫാ. മാത്യു നടക്കൽ, നെല്ലിപ്പള്ളി തിരുഹൃദയ പള്ളി വികാരി ഫാ.ജോസിൻ കൊച്ചുപറമ്പിൽ, സിസ്റ്റർ പ്രതിഭ എസ്ഐസി, ദീപിക ജനറൽ മാനേജർ (മാർക്കറ്റിംഗ് ) കെ.സി. തോമസ്, അസി.ജനറൽ മാനേജർ മാത്യു കൊല്ലമല, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.