ഇടപ്പള്ളിക്കോട്ട ജംഗ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തം
1373421
Sunday, November 26, 2023 1:50 AM IST
ചവറ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇടപ്പള്ളിക്കോട്ട ജംഗ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തം. ഇതിനായി നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയിൽ സമ്മർദം ചെലുത്തുവാൻ ജനപ്രതിനിധികളുടെയും, നാഷണൽ ഹൈവേ അഥോറിറ്റിയുടെയും ഒരു ഒരു സംയുക്ത മീറ്റിംഗ് പന്മന പഞ്ചായത്ത് അധികൃതർ ഉടൻ വിളിച്ച് കൂട്ടി ഇടപ്പള്ളിക്കോട്ടയിൽ അടിപ്പാത നിർമിക്കുവാൻ വേണ്ട നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.
പന്മന പഞ്ചായത്ത് പ്രസിഡന്റ്എം. ഷെമിക്കാണ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, സാമൂഹ്യ പ്രവർത്തകരും ചേർന്ന് നിവേദനം സമർപ്പിച്ചത്. ചവറയിലെ ഏറ്റവും തിരക്കേറിയ മേഖലയായ ഇടപ്പള്ളിക്കോട്ടയിൽ വിവിധ സ്കൂളുകൾ, കോളജ്, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, നിരവധി വ്യപാര സ്ഥാപനങ്ങൾ, വിവിധ മത വിശ്വാസ കേന്ദ്രങ്ങൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്നുവെന്നും, തിരക്കേറിയ ഇവിടെ അടിപ്പാത ആവശ്യമാണന്നും നിവേദനത്തിൽ ആവശ്യമുയർന്നു.
സിപിഎം ഏരിയ കമ്മിറ്റി അംഗം ആർ .സുരേന്ദ്രൻ പിള്ള, കോൺഗ്രസ് പന്മന മണ്ഡലം പ്രസിഡന്റ് അൻവർ കാട്ടിൽ, ബിജെ പി സംസ്ഥാന സമിതി അംഗം വെറ്റമുക്ക് സോമൻ, സിപിഐ പന്മന ലോക്കൽ സെക്രട്ടറി മോഹനൻ, ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം പാലോട് രമേഷ്ബാബു, ലോക്കൽ കമ്മിറ്റി സെക്രട്ടറി താജ്പോരുക്കര,
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കിണറുവിള സലാഹുദ്ദീൻ, നാസർ അലിഖാൻ, ചെങ്ങഴയത്ത് കോയക്കുട്ടി, എ. എ .നജാം, ഗോപാലകൃഷ്ണപിള്ള, താഹ മുളമൂട്ടിൽ , ബി ഷെമീർ, അബ്ദുൽ സമദ്,ഷിഹാബ് മാമുട്ടിൽ, ഷെരിഫ് മീനത്തതിൽ, എന്നിവർ നിവേദനം സമർപ്പിക്കാൻ പങ്കെടുത്തു. അടിപ്പാത നിർമാണം ആവശ്യപ്പെട്ട വിവിധ സംഘടനകൾ എംപിയ്ക്കും,എം എൽ എ യ്ക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.