ഭാരതീയ സ്റ്റേറ്റ് ബാങ്ക് സ്നേഹസ്പർശം പദ്ധതി സംഘടിപ്പിച്ചു
1373416
Sunday, November 26, 2023 1:46 AM IST
ചാത്തന്നൂർ : ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്ബിഐ) കാർഷിക വാണിജ്യ ചാത്തന്നൂർ ശാഖ സ്നേഹസ്പർശം പരിപാടി സംഘടിപ്പിച്ചു. സ്നേഹസ്പർശത്തിന്റെ ഭാഗമായിചിറക്കര ഗ്രാമ പഞ്ചായത്തിലെ അഞ്ചു പേർക്ക് തയ്യൽ മെഷീൻ , ചാത്തന്നൂർ കുടുംബാരോഗ്യകേന്ദ്രത്തിന് അഞ്ച് വീൽ ചെയർ , ചാത്തന്നൂർ ഗവ.ഹൈസ്കൂൾ, ബി ആർ സി എന്നിവിടങ്ങളിലേയ്ക്ക് ആയിരത്തോളം സാനിറ്ററി നാപ്കിഗ് എന്നിവ സമ്മാനിച്ചു സ്നേഹസ്പർശം പദ്ധതി ജി.എസ്.ജയലാൽ എം എൽ എ ഉദ്ഘാടനംചെയ്തു.
ചാത്തന്നൂർശാഖാ ചീഫ് മാനേജർ ബിജു ജി.എസ് .അധ്യക്ഷത വഹിച്ചു.അർച്ചന , ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. സജില , ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്ര ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ഡി .രജ്ഞിത്ത് , എ ഇ ഒ റോസമ്മ രാജൻ, ചാത്തന്നൂർ ഗവ.ഹൈസ്കൂൾ പ്രഥമാധ്യാപിക എൽ. കമലമ്മ അമ്മ , ചിറക്കര സി ഡി എസ്ചെയർപേഴ്സൺ റീജാ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു .