കൊല്ലം :ന​വ​കേ​ര​ളം ക​ര്‍​മ്മ പ​ദ്ധ​തി​യു​ടെ ഏ​കോ​പ​ന​ത്തി​ല്‍ ചി​റ്റു​മ​ല ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തും കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ ചി​റ്റു​മ​ല ചി​റ​യി​ലെ ഉ​പ​വ​നം ന​വീ​ക​ര​ണ​വും ടൂ​റി​സം പ​ദ്ധ​തി​ക​ളും കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള താ​മ​ര​പൂ​കൃ​ഷി ന​വ​കേ​ര​ളം ക​ര്‍​മ്മ പ​ദ്ധ​തി സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​റും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ഉ​പാ​ദ്ധ്യ​ക്ഷ​യു​മാ​യ ടി ​എ​ന്‍ സീ​മ​യും, സൈ​ക്കി​ള്‍ പാ​ത/​ന​ട​പ്പാ​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജ​യ​ദേ​വി മോ​ഹ​നും, ന​ട​പ്പാ​ത സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ പ​ദ്ധ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​മാ​ദേ​വി അ​മ്മ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് - ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.