റോഡ് നിർമാണം മൂലം തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം: ബിഎംഎസ്
1373414
Sunday, November 26, 2023 1:46 AM IST
ചാത്തന്നൂർ : ദേശിയപാത വികസനത്തിന്റെ ഭാഗമായുള്ള റോഡ് നിർമ്മാണം മൂലം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സ്റ്റാന്റ് നഷ്ടപ്പെടുകയും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ബി എം എസ് ചാത്തന്നൂർ ടൗൺ വെസ്റ്റ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
നിലവിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിലും മറ്റുമായി മാറി മാറി ഓട്ടോറിക്ഷകൾ സ്റ്റാന്റ് ഇല്ലാതെ ഇടുന്ന അവസ്ഥയാണ് ഇതിന് മാറ്റമുണ്ടാകണം. ഓട്ടോറിക്ഷകൾക്കും മറ്റ് പൊതു ഗതാഗത സംവിധാനത്തിനും സ്റ്റാന്റ് ഉണ്ടാക്കി ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ ചാത്തന്നൂർ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ബി എം എസ് സമ്മേളനം ആവശ്യപ്പെട്ടു .
ബി എം എസ് ജില്ലാ ജോ.സെക്രട്ടറി സിന്ധു തിലക രാജ് ഉത്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു .മേഖല പ്രസിഡന്റ് ് അരുൺ സതീശൻ, ജോയിന്റ് സെക്രട്ടറി രാഗേഷ് , ബിജുഎന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായി മണികണ്ഠൻ (പ്രസിഡന്റ്), ബിജു (സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.