മഖാൻജി സ്മാരക നാടകമേളയും ലൈബ്രറി വാർഷികവും ഇന്നു തുടങ്ങും
1373408
Sunday, November 26, 2023 1:46 AM IST
ചാത്തന്നൂർ: പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ 75-ാമത് വാർഷികാഘോഷവും മഖാൻജി സ്മാരക അഖില കേരള നാടകമേളയും ഇന്നുമുതൽ ഡിസംബർ ഒന്നുവരെ പ്ലാക്കാട് മൂർത്തിക്കാവ് ദേവീ ക്ഷേത്ര ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.
ഇന്ന് വൈകുന്നേരം 6.30-ന് ചേരുന്ന സമ്മേളനം നാടകകൃത്തും സിനിമാതിരക്കഥാകൃത്തുമായ രാജൻ കിഴക്കനേല ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം.സുഭാഷ് അധ്യക്ഷത വഹിക്കും.
ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ രചിച്ച കുട്ടികളുടെ ഭഗത്സിംഗ് എന്ന പുസ്തകത്തിന്റെ പ്രകാശനവും മുൻ ലൈബ്രറി ഭാരവാഹികളെ ആദരിക്കലും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി .മുരളീകൃഷ്ണൻ നിർവഹിക്കും.കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഷൺമുഖദാസ് പ്രതിഭകളെ അനുമോദിക്കും.
വാർഡ് മെന്പർമാരായ ആർ.കലാദേവി, സജിതാരംഗകുമാർ, മൂർത്തിക്കാവ് ക്ഷേത്രം പ്രസിഡന്റ് കെ.ശ്രീകുമാർ, സി.വി .പ്രസന്നകുമാർ, എസ്.ശ്രീകുമാർ, അജിത് എസ്.ആർ, എസ്.ദിലീപ്, സന്തോഷ് പ്രിയൻ, പ്രദീപൻ തൂലിക, കൺവീനർ ഡി.അജിത് കുമാർ, എസ്.സുകുമാരപിള്ള എന്നിവർ പ്രസംഗിക്കും. ലൈബ്രറി സെക്രട്ടറി എസ്.ജയൻ മഖാൻജി അനുസ്മരണ പ്രഭാഷണം നടത്തും.
നാളെ രാത്രി 7.30ന് സേതുലക്ഷ്മി നാടകം. 28ന് രാത്രി 7.30ന് സാധാരണക്കാരൻ- നാടകം. 29-ന് രാത്രി 7.30-ന് നാടകം -സ്നേഹം. 30-ന് രാത്രി 7.30-ന് നാടകം മുഖാമുഖം.ഡിസംബർ ഒന്നിന് രാത്രി 7.30-ന് നാടകം കൂടെയുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ആറിന് മുഖാമുഖം പരിപാടിയും നടക്കും.