ഓർമചെപ്പ് തുറക്കുമ്പോൾ: പ്രകാശനം 29-ന്
1373406
Sunday, November 26, 2023 1:31 AM IST
കൊല്ലം: എ. സീനത്ത് ബീവി എഴുതിയ ഓർമചെപ്പ് തുറക്കുമ്പോൾ എന്ന സർവീസ് ചരിത്ര പുസ്തകത്തിന്റെ പ്രകാശനം 29 - ന് നടക്കും.
കൊല്ലം പ്രസ് ക്ലബ് ഹാളിൽ രാവിലെ പത്തിന് എൻ.കെ.പ്രേമചന്ദ്രൻ എംപി പ്രകാശനം നിർവഹിക്കും. തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ആദ്യകോപ്പി ഏറ്റുവാങ്ങും. കെ.ബി. വസന്തകുമാർ, എസ്. ശ്രീകുമാർ, ഡോ.കെ. മൻസൂർ, ശങ്കരനാരായണ പിള്ള എന്നിവർ പ്രസംഗിക്കും.