എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യും: സംരക്ഷണ സമിതി
1373404
Sunday, November 26, 2023 1:31 AM IST
കൊല്ലം: എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും ഇതിനെതിരേ ഹൈക്കോടതിയെയും ജില്ലാ കോടതിയെയും സമീപിക്കുമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
സംഘടനയുടെ നേതൃത്വത്തിലുള്ള നിയമ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കേസുകളുടെ കാലാവധി തീരുന്നത് വരെ അധികാരത്തിലിരുന്ന് ട്രസ്റ്റിനെ കൊള്ളയടിക്കുക എന്ന തന്ത്രമാണ് വെള്ളാപ്പള്ളി പയറ്റുന്നതെന്നും അവർ ആരോപിച്ചു.
60-ൽ പരം കോളജ് അധ്യാപക നിയമനത്തിന് കോഴ വാങ്ങുന്ന പദ്ധതി അണിയറയിൽ സജീവമായി നടക്കുന്നു. ഭിന്നശേഷിക്കാരിൽ നിന്നു പോലും പണം വാങ്ങിയതായാണ് അറിവ്. നിയമ നടപടികൾ വരുമ്പോൾ പണം കൊടുത്തവർ പെരുവഴിയിലാകുമെന്നും സമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
സമിതി ചെയർമാൻ എസ്.ചന്ദ്രസേനൻ, വർക്കിംഗ് ചെയർമാൻ പി.എസ്.രാജീവ്, ജനറൽ സെക്രട്ടറി എം.വി. പരമേശ്വരൻ, ട്രഷറർ പ്രേം ചന്ദ്രൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.