ഒന്നര വയസുകാരിക്ക് കാലാംസ് വേൾഡ് റിക്കാർഡ്സ് അംഗീകാരം
1373402
Sunday, November 26, 2023 1:31 AM IST
ഫിൽഗിരി : ഒന്നര വയസുകാരി കാലാംസ് വേൾഡ് റെക്കോർഡ്സ് അംഗീകാരം കരസ്ഥമാക്കി. ഫിൽഗിരി വെള്ളിയാമാക്കൽ വീട്ടിൽ ജോഷി മാത്യുവിന്റേയും ബിനു ജോഷിയുടെയും മകൾ ഡയാന ജോഷിയാണ് കാലാംസ് വേൾഡ് റെക്കോർഡിൽ എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിങ് പവർ സൂപ്പർ ജീനിയസ് കിഡ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.
325 വസ്തുക്കൾ തിരിച്ചറിഞ്ഞാണ് ഈ കുഞ്ഞു പ്രതിഭ അംഗീകാരത്തിന്റെ നെറുകയിലെത്തിയത്. തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയർമാരായ ജോഷി മാത്യു, ബിനു ജോഷി ദമ്പതികളുടെ മകളാണ്.
മുത്തച്ഛനും മുത്തശിയുമായ സായാ തോമസ് മാത്യു, മേരിക്കുട്ടി എന്നിവർ നൽകിയ ചിട്ടയായ പരിശ്രമവും ഒന്നര വയസുകാരിയ്ക്ക് തുണയായി. ഡയാന ജോഷി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട്.