ഭരണഘടനാ സംരക്ഷണ സെമിനാർ ഇന്നു കൊല്ലത്ത്
1373401
Sunday, November 26, 2023 1:31 AM IST
കൊല്ലം: ഭരണ ഘടനാ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മേരാ ഘർ ആക്കെ തോ ദേഖോ എന്ന സംഘടനയുടെ കൊല്ലം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കൊല്ലത്ത് ഭരണഘടനാ സംരക്ഷണ സെമിനാർ നടക്കും.
പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഉച്ച കഴിഞ്ഞ് 3.30 ന് നടക്കുന്ന സെമിനാർ ചലച്ചിത്ര താരം ഹിമാ ശങ്കർ ഉദ്ഘാടനം ചെയ്യും. ഭരണഘടനാ വിദഗ്ധൻ ഡോ. സാഗർ തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തും.
വിവിധ വിഷയങ്ങളിൽ കെ.പി.സജിനാഥ്, വി.വി. ജോസ് കല്ലട, രാധാ കാക്കനാടൻ എന്നിവർ സെമിനാർ നയിക്കും. കൊട്ടിയം രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. വി.കെ.ഷാജി മോഡറേറ്ററാകും. ഷീലാ ബൈജു, ശിവപ്രസാദ് എന്നിവർ പ്രസംഗിക്കും. നാടക സംവിധായകൻ പി.ജെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും അരങ്ങേറും.