മില്‍മ ഡയറി സന്ദര്‍ശിക്കാം
1373400
Sunday, November 26, 2023 1:31 AM IST
കൊല്ലം ദേശീയ ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 26, 27 തീയതികളില്‍ ജില്ലയിലെ ഉപഭോക്താക്കള്‍ക്ക് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കൊല്ലം ഡയറി സന്ദര്‍ശിക്കുന്നതിനു അവസരം.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ പാല് സംസ്കരണം, പാലുത്പനങ്ങളുടെ നിര്‍മാണം എന്നിവ നേരിട്ട് മനസിലാക്കാം. മില്‍മയുടെ സ്പെഷ്യല്‍ സ്റ്റാള്‍ കൊല്ലം ഡയറിയിലും, ആശ്രമം മൈതാനത്തും പ്രവര്‍ത്തിക്കും. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാനും അവസരമുണ്ട്. ഫോണ്‍ 0474 2794556, 2797991, 2794884, 2792746