സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി
1339986
Tuesday, October 3, 2023 11:14 PM IST
ചവറ : ഉന്നത വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ യും ശുചിത്വ മിഷന്റെ യും സഹകരണത്തോടെ നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്നസ്നേഹാരാമം പദ്ധതിക്ക് ചവറ ബി ജെ എം ഗവ.കോളജിൽ തുടക്കമായി. മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട സ്ഥലങ്ങൾ കണ്ടെത്തി അവിടെ ഉദ്യാനങ്ങൾ നിർമിച്ച് പുതിയൊരു ജീവിത സംസ്ക്കാരംകുട്ടികളിൽ ഉണ്ടാക്കുകയും പൊതു ഇടങ്ങളെസൗന്ദര്യവൽക്കരിച്ച് മാലിന്യം വലിച്ചെറിയുന്ന പ്രവണതയ്ക്ക് തടയിടുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് കോളജിൽ പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തിലെ പ്രവർത്തനം കോളജ് കാമ്പസിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ചു. കോളേജിലെ മാലിന്യ നിക്ഷേപ സ്ഥലം ശുചീകരിച്ച്അവിടെ പുന്തോട്ടം നിർമിച്ചു. രണ്ടാം ഘട്ടത്തിൽ പൊതുസ്ഥലം കണ്ടെത്തി സംരക്ഷിക്കും.
ഡിസംബറിലെ സപ്തദിന ക്യാമ്പോടെ പദ്ധതി പൂർത്തീകരിക്കും.പ്രോഗ്രാം ഓഫീസറന്മാരായഡോ. ജി.ഗോപകുമാർ , ഡോ.ആർ.മിനിത , ലീഡറന്മാരായ അഭിനവ്, അഖിലഗോകുൽ , പൂജ, അദ്വൈത് , വിശാഖ് ആകാശ് എന്നിവർനേത്യത്വം നൽകി.