ഗാന്ധി സ്മൃതി സംഗമവും ക്വിസ് മത്സര വിജയികളെ അനുമോദിക്കലും
1339981
Tuesday, October 3, 2023 11:09 PM IST
ചവറ : കെപിസിസി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു.
വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി. ആർ കൃഷ്ണകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അധ്യക്ഷനായി.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ, ചവറ ഹരീഷ് കുമാർ, ചവറ ഗോപകുമാർ, മേച്ചെഴുത്തു ഗിരീഷ്, പ്രഭ അനിൽ, സുരേഷ്കുമാർ, പന്മന വേലായുധൻ കുട്ടി, കെ. ഇ ബൈജു, ചവറ മനോഹരൻ, പന്മന തുളസി, ജിജി രഞ്ജിത്ത്, ഷിഹാബ് ചാവടി, മോഹൻ നിഖിലം, യോഹന്നാൻ, സരിത അജിത്ത്, സുജ ഷിബു, ശാലിനി, സന്ധ്യ പ്രദീപ്, വിജി,അംബിക രാജേന്ദ്രൻ, വി. ചന്ദ്രൻ ,സനൽ നങ്ങേഴം, ബാബുരാജൻ, പ്രസാദ്, ബീന തുടങ്ങിയവർ പ്രസംഗിച്ചു . സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു.