ആംബുലൻസ് പിക്കപ്പിലിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്
1339980
Tuesday, October 3, 2023 11:09 PM IST
മടത്തറ: മടത്തറ കടക്കൽ പാതയിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലൻസ് ചിതറ ഭാഗത്ത് വെച്ച് പിക്കപ്പിലിടിച്ച് ആബുലൻസ് ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു.
കടയ്ക്കൽ മുക്കുന്നം സ്വദേശിയായ മുനീറിനാണ് പരുക്കേറ്റത്. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിതറ പാങ്ങോട് റോഡിൽ കല്ലുവെട്ടാൻ കുഴിക്ക് സമീപമാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രമിക്കവെ എതിരെ വന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ആബുലൻസ് ഡ്രൈവറെ കടയ്ക്കൽ താലൂകാശുപത്രിയിലെ പ്രാഥമിക ചീകിത്സ കൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.