സ്കൂളിലേക്കുള്ള റോഡിന്റെ വശം ഇടിഞ്ഞ നിലയിൽ
1339979
Tuesday, October 3, 2023 11:09 PM IST
ആര്യൻകാവ് : ശക്തമായ മഴയെ തുടർന്ന് ആര്യൻകാവ് യൂ പി സ്കൂളിലേക്കുള്ള റോഡിന്റെ വശങ്ങൾ ഇടിഞ്ഞ നിലയിൽ. സ്കൂളിലേക്ക് വരുന്ന വാഹനങ്ങൾക്കും ഈ വഴി വരുന്ന മറ്റു വാഹനങ്ങൾക്കും അപകട ഭീഷണിയായി നിലനിൽക്കുന്നു.
400 ഓളം കുട്ടികളും നിരവധി കുടുംബങ്ങളും ആശ്രയിക്കുന്ന സെന്റ് മേരീസ് യൂ പി സ്കൂളിലേക്കുള്ള റോഡ് ആണ് ഇത്. കഴിഞ്ഞ വർഷത്തെ മഴയിൽ ഭാഗികമായി ഇടിഞ്ഞ റോഡിന്റെ വശങ്ങൾ ശക്തമായ മഴയെ തുടർന്ന് പൂർണമായി തകർന്ന നിലയിൽ ആണ്. അധികാരികൾ റോഡ് നന്നാക്കാനുള്ള നടപടികൾ സ്വീകരികണമെന്ന് സ്കൂൾ അധികാരികൾ അഭ്യർഥിച്ചു.