റോസ് മലയിൽ എക്സൈസ് വകുപ്പ് ജനസമ്പർക്ക സദസ് നടത്തി
1339228
Friday, September 29, 2023 10:20 PM IST
പുനലൂർ :കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽപ്പെട്ട മലയോര വന, പിന്നാക്ക മേഖലയായ റോസ് മലയിൽ ജനസമ്പർക്ക സദസ് നടത്തി.
വാർഡ് അംഗം സഖറിയ യുടെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടി കൊല്ലം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ വി. റോബർട്ട് ഉദ്ഘാടനം ചെയ്തു. പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സുദേവൻ, അഞ്ചൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഗ്ലാഡ്സൺ ഫെർണാണ്ടസ് , കൊല്ലം ഐ.ബിപ്രിവന്റിവ് ഓഫീസർ റസി സാംബൻ ,മുൻ വാർഡ് മെമ്പർ സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു. പൊതു പ്രവർത്തകരും സ്ഥലവാസികളുമായി നിലവിലെ സ്ഥിതി ഗതികൾ ചർച്ച ചെയ്തു.
പരാതികൾ അറിയിക്കേണ്ട നമ്പരുകൾ നൽകി.പ്രദേശത്ത് ജനകീയ പങ്കാളിത്തത്തോട് കൂടി ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു.