പന്മനയിൽ വെട്ട് കേസ് ഒരാൾ പിടിയിലായതായി സൂചന
1338551
Wednesday, September 27, 2023 12:10 AM IST
ചവറ : വാക്ക് തർക്കത്തെ തുടർന്ന് നാലംഗസംഘം ബൈക്ക് യാത്രക്കാരായ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ പിടിയിലായതായി സൂചന. കഴിഞ്ഞദിവസം ചവറ പന്മന മേക്കാടായിരുന്നു സംഭവം.
കഴുത്തിനു വെട്ടേറ്റ പന്മന മേക്കാട് സെന്റ് ആന്റണീസ് ഡെയിൽ അഗസ്റ്റിന് (47), ഇയാളുടെ മാതൃ സഹോദരി പുത്രൻ ചവറ ചെറുശേരി ഭാഗം സ്വദേശി ജോയൽ എന്നിവർക്കാണ് വെട്ടേറ്റത് .
ജോയലിനെ വീട്ടിലേക്ക് ബൈക്കില്‍ കൊണ്ടു പോകുന്നതിനിടയില്‍ അഗസ്റ്റിന്റെ വീടിനു മുന്നില്‍ വെച്ച് നാലംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ഇതിൽ അഗസ്ത്യന്റെ നില ഗുരുതരമാണ്.