സിപിഎം കാല്‍നട ജാഥക്ക് കുളത്തുപ്പുഴയില്‍ നിന്നും തുടക്കമായി
1338283
Monday, September 25, 2023 10:59 PM IST
അഞ്ചല്‍ : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനെമതിരെ സിപിഎം അഞ്ചല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാല്‍നട ജാഥക്ക് കുളത്തുപ്പുഴയില്‍ നിന്നും തുടക്കമായി. അമ്പലക്കടവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. ജയമോഹന് ഉദ്ഘാടനം ചെയ്തു.
മതേതരത്വംവും ജനാധിപത്യവും പുലരണം എന്ന് ആഗ്രഹിക്കുന്നവര്‍ മോദിയുടെ നയങ്ങള്‍ക്കെതിരെ ഒന്നിക്കണം എന്നും സാധാരണ ജനതയുടെ കുടുംബ ബജറ്റ് തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ അവസാനിപ്പിക്കണം എന്നും ജയമോഹന് പറഞ്ഞു. നേതാക്കളായ എസ് ഗോപകുമാര്‍, സെയ്ഫുദീന്‍, പി ലൈലാബീവി, അസീന മനാഫ്, സി അംബിക കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു
ഏരിയ സെക്രട്ടറി ഡി. വിശ്വസേനന്‍ നയിക്കുന്ന ജാഥ കുളത്തുപ്പുഴ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലെ പര്യടനം നടത്തി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.
ആദ്യ ദിവസം ജാഥ ഏഴംകുളത്ത് സമാപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കര്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. ബി രാജീവ് രവീന്ദ്രന് പിള്ള അടക്കമുള്ളവര്‍ പ്രസംഗിച്ചു. വി.എസ് സതീഷ്, സുജ ചന്ദ്രബാബു, ജി പ്രമോദ്, രഞ്ജു സുരേഷ്, എസ് ഹരിരാജ്, മയാകുമാരി തുടങ്ങിയവര്‍ ജാഥക്ക് നേതൃത്വം നല്കി.