സൗജന്യ നേത്ര ചികിത്സാ ക്യാന്പ് ഇന്ന് കല്ലുവാതുക്കലിൽ
1337852
Saturday, September 23, 2023 11:44 PM IST
കല്ലുവാതുക്കൽ: സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ യും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി യുടെയും കൊല്ലം ജില്ലാ അന്ധത കാഴ്ചവൈകല്യ നിയന്ത്രണ പരിപാടി യുടേയും നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും ഇന്ന് നടത്തും.
രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കല്ലുവാതുക്കൽ യുപി സ്കൂളിലാണ് ക്യാമ്പ് .കൊട്ടിയം എസ് എൻ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ വി. സന്ദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
രാവിലെ ഏഴുമുതൽ ക്യാമ്പിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താവുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കോപ്പി കൊണ്ട് വരേണ്ടതാണ് .കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൂടി കൊണ്ട് വരേണ്ടതാണ്.
തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾ വീട്ടുകാരുടെ അറിവോടും സമ്മതത്തോടും കൂടി തിരുനെൽവേലിയിൽ പോകുന്നതിനുള്ള തയാറെടുപ്പോടു കൂടി എത്തേണ്ടതാണ്.